വിദ്യാർഥികളിൽ നിന്ന് മിഠായി രൂപത്തിൽ കഞ്ചാവ് പിടികൂടിയെന്ന ഞെട്ടിക്കുന്ന വാർത്തയാണ് വയനാട്ടിൽ നിന്ന് വരുന്നത്. ബത്തേരിയിൽ അൽഫോൻസ കോളേജ് വിദ്യാർഥികളിൽ നിന്നാണ് കഞ്ചാവ് മിഠായി പിടിച്ചെടുത്തത്. ഓൺലൈൻ വഴിയാണ് മിഠായി കുട്ടികളിലേക്ക് എത്തുന്നത്. വിദ്യാര്‍ഥികള്‍ കൂടിനില്‍ക്കുന്നത് കണ്ട് സംശയം തോന്നി പരിശോധിച്ചപ്പോഴാണ് സംഭവം മനസിലായത്. വിദ്യാർഥികൾക്കെതിരെ NDPS ആക്റ്റ് പ്രകാരം പൊലീസ് കേസെടുത്തു.
വയനാട്ടിൽ വിദ്യാർഥികളിൽ നിന്ന് മിഠായി രൂപത്തിലുള്ള കഞ്ചാവ് പിടികൂടി
Alakode News
0
Post a Comment