റേഷൻ അരിക്ക് വിലകൂട്ടാൻ വിദഗ്ധസമിതിയുടെ നിർദേശം




തിരുവനന്തപുരം: റേഷൻ അരിക്ക് വിലകൂട്ടാൻ ശിപാർശ. നീല റേഷൻ കാർഡ് ഉടമകള്‍ക്ക് നല്‍കുന്ന അരിയുടെ വില നാല് രൂപയില്‍ നിന്ന് 6 രൂപയാക്കണമെന്നാണ് വിദഗ്ധസമിതിയുടെ ശിപാർശ.
റേഷൻ വ്യാപാരികളുടെ വേതന പാക്കേജ് പരിഷ്കരിക്കാനാണ് അരി വില കൂട്ടുന്നത്.
പഞ്ചസാരയുടെയും മണ്ണെണ്ണയുടെയും വില വർധിപ്പിക്കണമെന്നും ശിപാർശയുണ്ട്.3893 റേഷൻ കടകള്‍ അടച്ചുപൂട്ടണമെന്നും സമിതി ശിപാർശ ചെയ്തു. മൂന്നംഗ വിദഗ്ധസമിതി റിപ്പോർട്ട് മന്ത്രിക്ക് കൈമാറി. ഒരു റേഷൻ കടയില്‍ പരമാവധി 800 റേഷൻ കാർഡ് മാത്രം മതിയെന്നും പുതിയ റേഷൻ കടകള്‍ അനുവദിക്കുന്നത് നിയന്ത്രിക്കണമെന്നും വിദഗ്ധസമിതിയുടെ ശിപാർശയിലുണ്ട്.

Post a Comment

Previous Post Next Post