ഇരിട്ടി : മാക്കൂട്ടം റെയിഞ്ച് ഓഫീസർ മാദവ് ദെഡഗുടുകി ( 36)ന്റെ വാഹനംഇന്ന് രാവിലെ 8. 30 ഓടെ കൂട്ടുപുഴക്ക് അടുത്ത വളവുപാറയില്‍ അപകടത്തില്‍പ്പെട്ടു.
വള്ളിത്തോട് നിന്നും കൂട്ടുപുഴ ഭാഗത്തേക്ക് സഞ്ചരിക്കുകയായിരുന്നു റേഞ്ചറുടെ വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് എതിശയില്‍ വന്നിരുന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു .
ഇടിയുടെ ആഘാതത്തില്‍ ജീപ്പിന്റെ മുൻഭാഗം പൂർണമായി തകർന്നു. കാലിനും തലയ്ക്കും ഗുരുതരമായി പരിക്കേറ്റ റെയിഞ്ചറെ ആദ്യം ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ നല്‍കിയശേഷം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇടിയുടെ ആഘാതത്തില്‍ റെയിഞ്ചറുടെ വാഹനത്തിന്റെ മുൻഭാഗം പൂർണ്ണമായി തകർന്നു . വാഹനത്തില്‍ കുടുങ്ങിയ റേഞ്ചറെ പോലീസും, ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് വെളിയില്‍ എടുത്തത്. ലോറിയിലെ യാത്രക്കാർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. വള്ളിത്തോടുള്ള ജിമ്മിലെ പരിശീലനത്തിന് ശേഷം തിരിച്ചു പോകുമ്ബോഴാണ് റേഞ്ചേറുടെ വാഹനം അപകടത്തില്‍പ്പെടുന്നത്.
Post a Comment