പയ്യാവൂരില്‍ എട്ടു കാട്ടാനകളെ‌ വനത്തിലേക്ക് തുരത്തി


കാഞ്ഞിരക്കൊല്ലി: പയ്യാവൂർ പഞ്ചായത്തിലെ കാഞ്ഞിരക്കൊല്ലി വനമേഖലയോടു ചേർന്നുകിടക്കുന്ന ഭാഗത്ത് തൂക്കു വേലിക്കകത്തായി തന്പടിച്ച എട്ടു ആനകളെ കർണാടക വനത്തിലേക്ക് കയറ്റിവിട്ടു.
വനംവകുപ്പിന്‍റെ നേതൃത്വത്തിലാണ് ആന തുരത്തല്‍ ആരംഭിച്ചത്.

കർണാടക അതിർത്തിയോടു ചേർന്ന കൻമദപ്പാറ, മതിലേരിത്തട്ട്, കാഞ്ഞിരക്കൊല്ലി,ഏലപ്പാറ ഭാഗങ്ങളില്‍ നിന്ന് ആണ് ആനകളെ തുരത്തിയത്. ചൊവ്വാഴ്ച മുതലാണ് ആനതുരത്തല്‍ ആരംഭിച്ചത്. വെടി പൊട്ടിച്ചും പടക്കം പൊട്ടിച്ചും നടത്തിയ തുരത്തിലില്‍ അഞ്ച് പിടിയാനകളെയും മൂന്ന് കുട്ടിയാനകളെയുമാണ് കാട്ടിലേക്ക് കയറ്റി വിട്ടത്.

തളിപ്പറമ്ബ് റേഞ്ച് ഫോറസ്റ്റ് ഓഫീസർ പി.വി.സനൂപ് കൃഷ്ണന്‍റെ നിർദേശത്തെ തുടർന്ന് ശ്രീകണ്ഠപുരം സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എ.കെ. ബാലൻ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ കെ.പി.മുകേഷ്, എ.സി.ജംഷാദ്, വൈശാഖ് രാജൻ, വാച്ചർമാരായ പി.സി.ചന്ദ്രൻ, കെ.രജീഷ്, ആർ.കെ.രജീഷ് എന്നിവരടങ്ങിയ സംഘമാണ് ആനകളെ തുരത്തുന്നത്.

ഏതാനും ആഴ്ച മുമ്ബ് ചന്ദനക്കാംപാറ ചാപ്പക്കടവിലും മാവുംതോടും ആടാംപാറയിലെ ഒന്നാംപാലത്തും ജനവാസമേഖലകളിലും കാട്ടാനകളെത്തിയിരുന്നു. ചന്ദനക്കാംപാറ ടൗണില്‍ചാപ്പകടവിലും മാവുംതോടിന് സമീപവും എത്തിയ കാട്ടാന പാമ്ബാറ സണ്ണിയുടെയും, മൈക്കിള്‍ കൊച്ചുകൈപ്പിലിന്‍റെയും പറമ്ബുകളില്‍ കയറി വാഴ,റബർ മരങ്ങള്‍,കപ്പ, ചേമ്ബ്, ചേന,ഇഞ്ചി തുടങ്ങിയ വിളകള്‍ നശിപ്പിച്ചിരുന്നു. ഒന്നരമാസമായി വനാർതിർത്തിയില്‍ തമ്ബടിച്ച നാലു കാട്ടാനകളെ വനംവകുപ്പ് സംഘം ജനവാസമേഖലയിലിറങ്ങാതിരിക്കാൻ തുരത്തുന്നതിനിടയിലാണ് ഒരു കാട്ടാന അന്ന് മാവുംതോട് ഭാഗത്ത് ഇറങ്ങിയിരുന്നു. ആടാംപാറയിലിറങ്ങിയ കാട്ടാന ആടാംപാറ പള്ളിക്ക് സമീപം വരെ എത്തിയിരുന്നു.

Post a Comment

Previous Post Next Post