ട്രെയിനില്‍ ഇനി എല്ലാവര്‍ക്കും ലോവര്‍ ബര്‍ത്തില്ല


കൊല്ലം: ട്രെയിനിലെ സീറ്റ് വിഹിതത്തില്‍ സുപ്രധാന തീരുമാനം പ്രഖ്യാപിച്ച്‌ ഇന്ത്യൻ റെയില്‍വേ. യാത്രക്കാരുടെ സുഖസൗകര്യങ്ങള്‍ കണക്കിലെടുത്ത് മുതിർന്ന പൗരന്മാർ, സ്ത്രീകള്‍, വികലാംഗർ എന്നിവർക്കുള്ള ലോവർ ബർത്തുകളുടെ വിഹിതം ഇന്ത്യൻ റെയില്‍വേ വർധിപ്പിച്ചു.
ഇവർക്ക് അപ്പർ, മിഡില്‍ ബർത്തുകള്‍ ലഭിക്കുമ്ബോള്‍ നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകള്‍ ഇതുവഴി കുറയ്ക്കാൻ സാധിക്കുമെന്നാണ് റെയില്‍വേയുടെ വിലയിരുത്തല്‍.

ഓട്ടോമാറ്റിക് അലോട്ട്മെന്‍റ് വഴിയാകും ഇനി ലോവർ ബർത്തുകള്‍ ലഭ്യമാക്കുക. ഇതിനായി ഒരു ഓട്ടോമാറ്റിക് അലോക്കേഷൻ ടെക്നിക് നടപ്പാക്കാനൊരുങ്ങുകയാണ് ഇന്ത്യൻ റെയില്‍വേ. ഗർഭിണികള്‍, 45 വയസോ അതില്‍ കൂടുതലോ ഉള്ള സ്ത്രീ യാത്രക്കാർ, 60 വയസും അതില്‍ കൂടുതലുമുള്ള പുരുഷ യാത്രക്കാർ എന്നിവർക്ക് അവർ ബുക്കിംഗ് സമയത്ത് ആവശ്യപ്പെട്ടില്ലെങ്കില്‍ പോലും ലഭ്യത അനുസരിച്ച്‌ ഓട്ടോമാറ്റിക്കായി ലോവർ ബർത്തുകള്‍ അനുവദിക്കും.

Post a Comment

Previous Post Next Post