അമ്മയും പെണ്‍മക്കളും ട്രെയിനിന് മുന്നില്‍ ചാടിയ സംഭവം; നോബി ലൂക്കോസ് റിമാൻഡില്‍


കോട്ടയം: ഏറ്റുമാനൂരില്‍ അമ്മയും രണ്ട് പെണ്‍മക്കളും ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവ് നോബി ലൂക്കോസിനെ റിമാൻഡ് ചെയ്തു.ഏറ്റുമാനൂർ കോടതിയാണ് പ്രതിയെ റിമാൻഡ് ചെയ്തത്. നോബിയെ കോട്ടയം ജില്ലാ ജയിലിലേക്ക് മാറ്റും.

നോബിയുടെ ഭാര്യ ഷൈനി, മക്കളായ അലീന, ഇവാന എന്നിവരാണ് മരിച്ചത്. ഷൈനി മരിക്കുന്നതിന്‍റെ തലേന്ന് നോബി വാട്സ്‌ആപ്പില്‍ ചില സന്ദേശങ്ങള്‍ അയച്ചിരുന്നു. സാമ്ബത്തിക ഇടപാടുകളെ ചൊല്ലിയുള്ള സന്ദേശമാണ് അയച്ചതെന്ന് നോബി പോലീസിന് മൊഴി നല്‍കിയിരുന്നു.

ഇതാകാം പെട്ടെന്ന് മരണത്തിന് പ്രേരിപ്പിച്ചതെന്നാണ് പോലീസിന്‍റെ സംശയം. നോബിക്കെതിരെ 2024 ല്‍ ഷൈനി തൊടുപുഴ പോലീസ് സ്റ്റേഷനില്‍ ഗാർഹിക പീഡന പരാതി നല്‍കിയിട്ടുണ്ട്. ഈ കേസില്‍ നോബിയുടെ അമ്മയും പ്രതിയാണ്.

Post a Comment

Previous Post Next Post