നിപ: കണ്ണൂർ ഉൾപ്പെടെയുള്ള അഞ്ച് ജില്ലകളില്‍ അവബോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കും

നിപ രോഗസാധ്യതയുള്ള അഞ്ച് ജില്ലകളില്‍ അവബോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാൻ ഒരുങ്ങി ആരോഗ്യ വകുപ്പ്. കോഴിക്കോട്ടെ കേരള വണ്‍ ഹെല്‍ത്ത് സെന്റര്‍ ഫോര്‍ നിപ റിസര്‍ച്ചാണ് പുതിയ ജാഗ്രതാ നിര്‍ദേശങ്ങള്‍ നല്‍കുന്നത്.

ഹോട്ട്‌സ്പോട്ടുകളായി കണക്കാക്കുന്ന കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം, വയനാട്, എറണാകുളം ജില്ലകളില്‍ അതിജാഗ്രത പുലര്‍ത്താനാണ് നിര്‍ദേശം. മുന്‍പ് മനുഷ്യരിലോ പഴംതീനി വവ്വാലുകളിലോ നിപ വൈറസ് സാന്നിധ്യം കണ്ടെത്തിയ ജില്ലകളാണിവ. 

പഴംതീനി വവ്വാലുകളുടെ പ്രജനന കാലമായ മേയ് മുതല്‍ സപ്റ്റംബര്‍ വരെയുള്ള മാസങ്ങൾ വൈറസ് വ്യാപനത്തില്‍ നിര്‍ണായകമാണ്. എന്നാല്‍ ഫെബ്രുവരിയിലും ഈ സാഹചര്യം ഉണ്ടാകാം എന്നാണ് പുതിയ പഠനങ്ങള്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് ജാഗ്രത ശക്തമാക്കുന്നത്.

*K NEWS TV കാണുവാൻ ഈ👇 ലിങ്കിൽ ക്ലിക്ക് ചെയ്യുക*
https://mars.streambridge.cloud/knews/live/playlist.m3u8
______________________
*കെ ന്യൂസ്‌ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യു*👇
https://chat.whatsapp.com/BbiuK7LNIvzIHKUDraegwL

Post a Comment

Previous Post Next Post