കൊച്ചി: വടക്കൻ പറവൂർ പുത്തൻവേലിക്കരയില്‍ പ്ലസ് വണ്‍ വിദ്യാർഥിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
അഞ്ചുവഴി ആലുങ്കപറമ്ബില്‍ സുധാകരന്റെ മകൻ അമ്ബാടിയാണ് മരിച്ചത്. വീട്ടിലെ മുറിയില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം. ആത്മഹത്യയെന്നാണ് സംശയിക്കുന്നതെന്നും ലഹരി ഉപയോഗങ്ങളൊന്നും ഇല്ലാത്ത കുട്ടിയായിരുന്നെന്നും അമ്ബാടിയെന്നും പൊലീസ് അറിയിച്ചു.
അമ്ബാടിയുടെ അമ്മ ക്യാൻസർ രോഗബാധിതയാണ്. ചികിത്സയുടെ ഭാഗമായി അച്ഛനും അമ്മയും എറണാകുളത്തെ ആശുപത്രിയില്‍ പോയി മടങ്ങി എത്തിയപ്പോള്‍ വീട് അടച്ച നിലയിലായിരുന്നു. വിളിച്ചിട്ടും മുറി തുറക്കാതിരുന്നതിനെ തുടർന്ന് അയല്‍ക്കാരെ അറിയിച്ച് മുറി തുറന്നപ്പോഴാണ് തൂങ്ങിയ നിലയില്‍ മൃതദേഹം കണ്ടത്. അമ്മയുടെ രോഗാവസ്ഥയില്‍ കുട്ടി അസ്വസ്ഥനായിരുന്നു എന്നാണ് പൊലീസിനു ലഭിക്കുന്ന വിവരം.
എസ്‌എസ്‍എല്‍സി പരീക്ഷയ്ക്ക് മുഴുവൻ വിഷയങ്ങള്‍ക്കും എ പ്ലസ് സ്വന്തമാക്കിയിരുന്നു. ദുഃശീലങ്ങളൊന്നുമില്ലാത്ത, നന്നായി പഠിക്കുന്ന കുട്ടി എന്നാണ് അമ്ബാടിയെക്കുറിച്ച് അയല്‍ക്കാരും നാട്ടുകാരും പറയുന്നത്. പുത്തൻവേലിക്കര പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.
Post a Comment