ആലക്കോട്:വേനൽ മഴക്കൊപ്പമുണ്ടായ ശക്തമായ ഇടി മിന്നലിൽ തേർത്തല്ലി ടൗണിന് സമീപത്തെ പാറയിൽ ഭാസ്കരന്റെ വീടിനും കൃഷിക്കും കനത്ത നാശം നേരിട്ടു.
കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സംഭവം വീടിന്റെ ഭിത്തികൾ വീണ്ടു കീറുകയും മെയിൻ സ്വിച്ച് പൊട്ടി ചിതറുകയും ചെയ്തു. കുഴൽ കിണറിന്റെ മോട്ടറും സർവീസ് വയറും കത്തി നശിച്ചു. വീട്ടിലുണ്ടായിരുന്ന കുട്ടികൾ അടക്കമുള്ള കുടുംബാഗങ്ങൾ അത്ഭുതകരമാണ് രക്ഷപ്പെട്ടത്. പറമ്പിലെ കായബലമുള്ള മൂന്ന് തെങ്ങ് അഞ്ച് കവുങ്ങ് വാഴ തുടങ്ങിയ കൃഷികളും നശിച്ചു.
Post a Comment