കൊച്ചി: കേരളത്തെ ഒന്നാകെ ഞെട്ടിച്ച് കൊണ്ടാണ് മലപ്പുറം താനൂരില്‍ നിന്നും പ്രായപൂർത്തിയാവാത്ത പെണ്‍കുട്ടികളുടെ തിരോധാന വാർത്ത വന്നത്.
ഇരുവരെയും കണ്ടെത്താൻ വേണ്ടി നാടുവിട്ട പെണ്‍കുട്ടികളുടെ ഫോട്ടോയും വിഡിയോയും സോഷ്യല്‍മീഡിയയിലടക്കം വന്നിരുന്നു. പെണ്‍കുട്ടികളെ കണ്ടെത്തിയതിന് പിന്നാലെ ഇവ നീക്കം ചെയ്യാന്‍ നിര്‍ദേശിച്ച് പൊലീസ്. കുട്ടികളെ കണ്ടെത്തുകയെന്ന ഉദ്ദേശ്യത്തോടെ സമൂഹമാധ്യമങ്ങളിലടക്കം പങ്കുവെച്ച ഫോട്ടോയും വിഡിയോയും അടക്കമുള്ള വിവരങ്ങള്‍ നീക്കം ചെയ്യാനാണ് പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്.
പെണ്‍കുട്ടികളെ കാണാതായതുമുതല്‍ അവരെ കണ്ടെത്താന്‍ നിരവധിപേര്‍ ഫോട്ടോയും വിഡിയോയുമടക്കം സമൂഹമാധ്യമത്തില്‍ പങ്കുവെച്ചിരുന്നു. കുട്ടികളുടെ ഐഡന്റിറ്റി വെളിവാകുന്ന വിധത്തിലുള്ള മറ്റു വിവരങ്ങളും അവര്‍ക്ക് മാനസിക പ്രയാസമുണ്ടാക്കുന്ന വിധത്തിലുള്ള പരാമര്‍ശങ്ങളും സമൂഹമാധ്യമങ്ങളിലൂടെയും അല്ലാതെയും പ്രചരിപ്പിച്ചിരുന്നു. ഇത് നീക്കം ചെയ്യണമെന്നും, അല്ലാത്തപക്ഷം ജുവനൈല്‍ ജസ്റ്റിസ് ആക്‌ട് പ്രകാരം കുറ്റകരമാണെന്നും താനൂര്‍ ഡിവൈ.എസ്.പി പി. പ്രമോദ് അറിയിച്ചു.
Post a Comment