കോട്ടയം മെഡിക്കല്‍ കോളജില്‍ നഴ്‌സുമാര്‍ വസ്ത്രം മാറുന്ന മുറിയില്‍ ഫോണ്‍ ക്യാമറ ഓണാക്കി വെച്ചു; നഴ്‌സിങ് ട്രെയിനി പിടിയില്‍


കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നഴ്‌സ്‌മാർ വസ്ത്രം മാറുന്ന മുറിയില്‍ ഒളിക്യാമറ വെച്ച നഴ്സിങ് ട്രെയിനിയായ യുവാവ് പൊലീസ് പിടിയില്‍.
കോട്ടയം മാഞ്ഞൂർ സ്വദേശി ആൻസണ്‍ ജോസഫിനെയാണ് ഗാന്ധിനഗർ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ആൻസണിന് ശേഷം വസ്ത്രം മാറാൻ മുറിയില്‍ കയറിയ ജീവനക്കാരിയാണ് ക്യാമറ ഓണ്‍ ആക്കിയ നിലയില്‍ ഫോണ്‍ കണ്ടെത്തിയത്.
ബിഎസ്‌സി നഴ്‌സിങ് പൂർത്തിയാക്കിയ ആൻസണ്‍ ഒരു മാസം മുൻപാണ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പരിശീലനത്തിലായി എത്തിയത്.

Post a Comment

Previous Post Next Post