തിരുവനന്തപുരം: പാതിവില തട്ടിപ്പ് കേസിലെ മുഖ്യപ്രതി ആനന്ദകുമാറിനെ ക്രൈബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. വീട്ടില്‍ നിന്നാണ് ആനന്ദകുമാറിനെ കസ്റ്റഡിയിലെടുത്തത്.
ആനന്ദകുമാറിന്‍റെ മുൻകൂർ ജാമ്യഹർജി തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയിരുന്നു.
ജാമ്യഹർജിയില്‍ കഴിഞ്ഞ ദിവസം വാദം പൂർത്തിയായിരുന്നു. തന്‍റെ അക്കൗണ്ടില്‍ വന്ന പണമെല്ലാം ട്രസ്റ്റിന് ലഭിച്ചതാണെന്നും വ്യക്തിപരമായി കിട്ടിയതല്ലെന്നും ആനന്ദകുമാർ പറഞ്ഞിരുന്നു. രേഖാമൂലം നികുതി അടച്ച പണമാണെന്നും അത് തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കാൻ തയാറാണെന്നും ആനന്ദകുമാർ വാദിച്ചിരുന്നു. എന്നാല്‍ പണം ലഭിച്ചത് ട്രസ്റ്റിനാണെന്ന ആനന്ദകുമാറിന്റെ വാദം കോടതി തള്ളി.
Post a Comment