ഷിബില വധക്കേസ്: പരാതി ഗൗരവത്തിലെടുത്തില്ല ഗ്രേഡ് എസ് ഐ നൗഷാദിന് സസ്പെൻഷൻ



ഇങ്ങാപ്പുഴ സ്വദേശിനിയായ ഷിബില വധക്കേസില്‍ താമരശ്ശേരി ഗ്രേഡ് എസ് ഐ നൗഷാദിന് സസ്പെൻഷൻ. സ്റ്റേഷൻ പിആർഓ ആയിരുന്ന നൗഷാദായിരുന്നു ഷിബിലയുടെ പരാതി കൈകാര്യം ചെയ്തത്.
സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തുഇങ്ങാപ്പുഴ സ്വദേശിനി ഷിബിലയെ ലഹരിക്കടിമയായ ഭര്‍ത്താവ് യാസിര്‍ വെട്ടിക്കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ടാണ് താമരശ്ശേരി പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐയായ നൗഷാദിനെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്. ഷിബില നല്‍കിയ പരാതി കൈകാര്യം ചെയ്തതില്‍ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് റൂറല്‍ എസ്‍പി നടപടിയെടുത്തത്.
കഴിഞ്ഞമാസം 28 -ാം തീയതിയാണ് ഭർത്താവായ യാസർനെതിരെ കൊല്ലപ്പെട്ട ഷിബില പൊലീസില്‍ പരാതി നല്‍കിയത്. വലിയ രീതിയിലുള്ള പീഡനമാണ് താൻ അനുഭവിക്കുന്നതെന്നും, തൻ്റെ സ്കൂള്‍ സർട്ടിഫിക്കറ്റ് വരെ ഭർത്താവ് തടഞ്ഞു വച്ചിരിക്കുകയാണെന്നും കാട്ടിയാണ് ഷിബില പൊലീസില്‍ പരാതി നല്‍കിയത്. എന്നാല്‍ യാസറിനെ പൊലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി താക്കീത് നല്‍കി വിട്ടായിരിക്കുയായിരുന്നുവെന്നും, എസ് ഐ വേണ്ട ഗൗരവത്തില്‍ പരാതിയെ സമീപിച്ചില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അന്വേഷണ വിധേയമായി നൗഷാദിനെ സസ്പെൻഡ് ചെയ്തത്. സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

Post a Comment

Previous Post Next Post