തളിപ്പറമ്പ് : തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രോത്സവത്തിന് കൊടിയേറി. തന്ത്രി കാമ്ബ്രത്തില്ലത്ത് രാജേഷ് നമ്ബൂതിരിയാണ് കൊടിയേറ്റ് കർമ്മം നടന്നത്.
14 ദിവസം നീണ്ടു നില്‍ക്കുന്ന തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഉത്സവ ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ച് കൊടിയേറ്റിയത്.
കൊടിയേറ്റിന് ശേഷം പാലമൃതൻ്റെ വരവോടു കൂടിയാണ് ഉത്സവത്തിന് തുടക്കമാകുന്നത്.തൃച്ചംബരത്തപ്പനായ ഭഗവാൻ ശ്രീകൃഷ്ണനും ജ്യേഷ്ഠ സഹോദരനായ മഴൂരപ്പൻ ബലരാമനും തമ്മിലുള്ള സാഹോദര്യത്തിന്റെയും ബാലലീലകളുടെയും പ്രതീകമാണ് തൃച്ചംബരം ഉത്സവം.
Post a Comment