കണ്ണൂര്‍ പിണറായില്‍ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം; രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരിക്ക്


കണ്ണൂർ : കണ്ണൂർ എരുവട്ടി ഇന്ദിരാജി നഗറിലെ കോണ്‍ഗ്രസ്‌ പ്രവർത്തകരെയാണ് അക്രമിച്ചത്. കോണ്‍ഗ്രസ് പ്രവർത്തകരായ ബിജു, സനോജ് എന്നിവർക്കാണ് പരിക്കേറ്റത്.
പുല്ല്യോട്ടും കാവിലെ താലപൊലി ഉത്സവത്തോടനുബന്ധിച്ചുള്ള കലശത്തിന് ചെണ്ട മുട്ടുകയായിരുന്ന കോണ്‍ഗ്രസ്‌ പ്രവർത്തകരെ അക്രമിക്കുകയായിരുന്നു. പരിക്കേറ്റ ഇരുവരും ഇന്ദിരാഗാന്ധി ആശുപത്രിയില്‍ ചികിത്സയിലാണ്.സംഭവത്തിന് പിന്നില്‍ ആർ എസ് എസ് പ്രവർത്തകർ ആണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

Post a Comment

Previous Post Next Post