സംസ്ഥാനത്ത് സ്വർണവിലയിൽ റെക്കോർഡ് വർധനവ്. പവന് 880 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 65,840 രൂപയായി. ഗ്രാമിന് 110 രൂപയാണ് ഉയര്‍ന്നിരിക്കുന്നത്. ഗ്രാമിന് 8230 രൂപ എന്ന നിരക്കിലാണ് ഇന്നത്തെ സ്വര്‍ണവ്യാപാരം പുരോഗമിക്കുന്നത്. ഇന്നലെ പവന് 440 രൂപയാണ് കൂടിയത്. ട്രംപിന്റെ നികുതി നയങ്ങളിലെ ആശങ്കയാണ് സ്വര്‍ണ വിലക്കയറ്റത്തിന് കാരണമാകുന്നത്. ഇനിയും ഉയരാനാണ് സാധ്യത.
റോക്കറ്റ് വേഗത്തിൽ സ്വർണവില; റെക്കോർഡ് വർധനവ്
Alakode News
0
Post a Comment