മലപ്പുറത്ത് ബൈക്ക് മതിലിലിടിച്ച്‌ കിണറ്റിലേക്ക് മറിഞ്ഞ് പിതാവും മകനും മരിച്ചു

കോട്ടയ്ക്കല്‍: ബൈക്ക് മതിലിലിടിച്ച്‌ കിണറ്റിലേക്ക് മറിഞ്ഞ് പിതാവും മകനും മരിച്ചു. മലപ്പുറം കാടാമ്ബുഴ സ്റ്റേഷൻ പരിധിയില്‍ മാറാക്കര പഞ്ചായത്തിലെ കീഴ്മുറിയിലാണ് അപകടം.

രണ്ടത്താണി സ്വദേശി കുന്നത്ത് പടിയൻ കെ.പി. ഹുസൈൻ (60), മകൻ ഹാരിസ് ബാബു (30) എന്നിവരാണ് മരിച്ചത്.
ഇന്ന് രാവിലെ 10.30ഓടെയായിരുന്നു അപകടം. പെരുന്നാള്‍ നമസ്കാരം കഴിഞ്ഞ് ഇരുവരും ബന്ധുവീട്ടിലേക്ക് പോകുംവഴിയാണ് അപകടം. ഇറക്കത്തില്‍വെച്ച്‌ ബൈക്ക് നിയന്ത്രണംവിടുകയായിരുന്നു. സമീപത്തുള്ള വീടിന്‍റെ മതിലും കിണറിന്‍റെ ആള്‍മറയും തകര്‍ത്ത് ബൈക്ക് കിണറ്റില്‍ വീഴുകയായിരുന്നു.
സാരമായി പരിക്കേറ്റ ഇരുവരെയും ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.

Post a Comment

Previous Post Next Post