ആലക്കോട്: ആലക്കോട് സ്വദേശിനിയായ നേഴ്സ് കുവൈത്തിൽ മരിച്ചു. ആലക്കോട് ഫർലോംഗ്‌കരയിലെ നടുവിലേടത്ത് വീട്ടിൽ മനോജിന്റെ ഭാര്യ രഞ്ജിനി യാണ് (38) മരിച്ചത്. കുവൈത്ത് സബാഹ് മെറ്റോണിറ്റി ആശു പത്രി ഐ.വി.എഫ് യൂണിറ്റിലെ സ്റ്റാഫ് നേഴ്സായിരുന്നു. അസുவത്തുടർന്ന കുവൈത്തിലെ സബാഹ് പാലിയേറ്റീവ് കെയർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ ഇന്നലെ രാവിലെ 11 മണിയോടെയാണ് മരണം. മനോജ്‌കുമാറും രഞ്ജിനിയും കുടുംബസമേതം ദീർഘകാലമായി കുവൈത്തിൽ തന്നെ താമസിച്ചു വരികയായിരുന്നു. മനോജിനും കുവൈത്തിൽ തന്നെയാണ് ജോലി. വയനാട് സ്വദേശിനിയാണ് രഞ്ജിനി.മക്കൾ: നീരജ്, നിവേദ്. സഹോ ദരൻ: രഞ്ജിത്ത് (ഉദുമ). സംസ്കാരം കുവൈത്തിൽ നടത്തി
ആലക്കോട് സ്വദേശിനിയായ നഴ്‌സ് കുവൈത്തില്‍ മരിച്ചു
Alakode News
0
Post a Comment