മ്യാൻമാറിനെയും തായ്‌ലന്‍ഡിനെയും വിറപ്പിച്ച്‌ ഭൂചലനം; 144 മരണം, 732 പേര്‍ക്ക് പരിക്ക്



ഡല്‍ഹി: മ്യാൻമാറിലും അയല്‍ രാജ്യമായ തായ്‌ലന്‍ഡിലുമുണ്ടായ ശക്തമായ ഭൂചലനത്തില്‍ നിരവധി ആളുകള്‍ കൊല്ലപ്പെട്ടതായും വൻ നാശനഷ്ടം സംഭവിച്ചതായും റിപ്പോട്ട്.


മ്യാൻമാറില്‍ 144 പേർ കൊല്ലപ്പെടുകയും 732 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. തായ്‌ലൻഡില്‍ എട്ടു പേർ കൊല്ലപ്പെടുകയും 117 ലധികം പേരെ കാണാതാവുകയും ചെയ്തിട്ടുണ്ടെന്നാണ് വിവരം. ശക്തമായ ഭൂചലനം അനുഭവപ്പെട്ട ബാങ്കോക്ക് നഗരം ദുരന്ത മേഖലയായി പ്രഖ്യാപിച്ചു.

നിലവിലെ സാഹചര്യം കണക്കിലെടുത്ത്, മ്യാൻമറില്‍ ഒന്നിലധികം പ്രദേശങ്ങളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. നാശനഷ്ടങ്ങളെ കുറിച്ച്‌ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. മരണ സംഘ്യ ഇനിയും ഉയരുമെന്നും നൂറുകണക്കിന് കെട്ടിടങ്ങള്‍ തകർന്നിട്ടുണ്ടെന്നുമാണ് റിപ്പോർട്ട്. അതേസമയം, ബാങ്കോക്കില്‍ നിർമ്മാണത്തിലിരുന്ന അംബരചുംബിയായ കെട്ടിടം ഭൂകമ്ബത്തില്‍ തകര്‍ന്നു തരിപ്പണമായെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.

Post a Comment

Previous Post Next Post