പൈങ്കുനി ഉത്രം,വിഷു മഹോത്സവങ്ങള്‍ക്കൊരുങ്ങി ശബരിമല; നാളെ നട തുറക്കും



പൈങ്കുനി ഉത്രം ഉത്സവത്തിനും വിഷു മഹോല്‍സവത്തിനും മേടമാസ പൂജകള്‍ക്കുമായി ശബരിമല നട നാളെ തുറക്കും. നാളെ മുതല്‍ തുടർച്ചയായി 18 ദിവസമാണ് നട തുറന്നിരിക്കുക.ഏപ്രില്‍ രണ്ടിന് പൈങ്കുനി ഉത്രം ഉത്സവത്തിന് കൊടിയേറും. ഏപ്രില്‍ 11ന് പമ്ബയില്‍ ആറാട്ട് നടക്കും


സന്നിധാനം ശരണ മന്ത്രമുഖരിതമായ 18 നാളുകളിലേക്ക്. രണ്ടാം തീയതി മുതല്‍ ദിവസവും പുലർച്ചെ അഞ്ചിന് നട തുറന്ന് പതിവ് പൂജകള്‍. ഏപ്രില്‍ രണ്ടിന് രാവിലെ 9.45 നും 10.45 നും മദ്ധ്യേ തന്ത്രി കണ്ഠരര് രാജീവര് , കണ്ഠരര് ബ്രഹ്മദത്തൻ , മേല്‍ശാന്തി എസ് അരുണ്‍കുമാർ നമ്ബൂതിരി എന്നിവർ ചേർന്ന് പൈങ്കുനി ഉത്രം ഉത്സവത്തിന് കൊടിയേറ്റും.
ഏപ്രില്‍ പത്തിന് ശരംകുത്തിയിലേക്ക് പള്ളിവേട്ട എഴുന്നള്ളത്ത്. രാത്രി 10 ന് പള്ളിവേട്ട കഴിഞ്ഞെത്തി പള്ളിക്കുറിപ്പിന് ശേഷം നടയടക്കും ഏപ്രില്‍ 11 ന് ആറാട്ട്. രാവിലെ 7.30ന് ഉഷപൂജക്കും ആറാട്ട് ബലിക്കും ശേഷം 9ന് പമ്ബയിലേക്ക് ആറാട്ട് പുറപ്പെടും.

Post a Comment

Previous Post Next Post