കാസർഗോഡ്: കഞ്ചാവ് കേസിലെ പ്രതിയെ പിടികൂടുന്നതിനിടെ എക്സൈസ് ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം. കാസർഗോഡാണ് സംഭവം. നൂറു കിലോ കഞ്ചാവ് പിടികൂടിയ കേസിലെ പ്രതി മമ്ബറാടം സ്വദേശി അബ്ദുള്‍ ബാസിത് ആണ് എക്സൈസ് സംഘത്തെ ആക്രമിച്ചത്.
അബ്ദുള്‍ ബാസിതിനെതിരെ കോടതി വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
ഇയാളെ പിടികൂടാനെത്തിയ എക്സൈസ് നാർകോട്ടിക് സ്ക്വാഡിലെ പ്രജിത്, രാജേഷ് എന്നിവർക്കു നേരെയാണ് ആക്രമണമുണ്ടായത്.
അബ്ദുള്‍ ബാസിത് കമ്ബി ഉപയോഗിച്ച് ഇവരുടെ കഴുത്തിന് കുത്തി. പരിക്കേറ്റ ഇരുവരെയും കാസർഗോഡ് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോടതിയില്‍ ഹാജരാക്കിയ അബ്ദുള്‍ ബാസിതിനെ റിമാൻഡ് ചെയ്തു.
Post a Comment