ശ്രീകണ്‌ഠാപുരം:മലയോര ഹൈവേയേയും തളിപ്പറമ്ബ്0 ഇരിട്ടി സംസ്‌ഥാന പാതയേയും ബന്ധിപ്പിക്കുന്ന ശ്രീകണ്‌ഠാപുരം-ചെമ്ബന്തൊട്ടി-നടുവില്‍ റോഡിന്റെ നവീകരണ പ്രവൃത്തികള്‍ നടന്നുവരികയാണ്.
ഇതിന്റെ ഭാഗമായി കൊട്ടൂര്‍വയല്‍ കയറ്റം കുറയ്‌ക്കാന്‍റോഡ് ഇടിച്ചുനിരത്തിയതുമൂലം വീടുകള്‍ ഉള്‍പ്പെടെ 10 കെട്ടിടങ്ങള്‍ അപകട ഭീഷണിയിലാണ്.4 7.72 കോടി രൂപ ചെലവിലാണ് 9.76 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡ് നവീകരിക്കുന്നത്. എസ്‌റ്റിമേറ്റ് പ്രകാരം 12 മീറ്റര്‍ വീതിയുള്ള റോഡിന് ഒന്‍പത് മീറ്റര്‍ ടാറിങ്ങാണ് വേണ്ടത്. റോഡിന് സമീപത്തുള്ള പൊതുമരാമത്ത് വക പുറമ്ബോക്ക് ഭൂമി കൂടി ഇടിച്ചുനിരത്തണമെന്ന ജനകീയ സമിതിയുടെ തീരുമാനപ്രകാരമാണ് ഇടിച്ചു നിരത്തല്‍ നടത്തുന്നത്. സ്‌ഥലം ഇടിച്ചുനിരത്തിയതോടു കൂടി റോഡിന്റെ വീതിപല സ്‌ഥലങ്ങളിലും 12 മുതല്‍ 29 മീറ്റര്‍ വരെയായി.
കൊട്ടൂര്‍വയലില്‍ കയറ്റം കുറയ്‌ക്കുന്നതിന്റെ ഭാഗമായാണ് എസ്‌റ്റിമേറ്റില്‍പറഞ്ഞ 12 മീറ്ററിനേക്കാള്‍ കൂടുതല്‍ പുറമ്ബോക്ക് ഭൂമി ഇടിച്ചുനിരത്തിയത്. ഇതോടെ പഴയ റോഡരികില്‍ താമസിച്ചിരുന്നവരുടെ വീടുകളൊക്കെ ഉയരത്തിലായി. മറ്റ് കെട്ടിടങ്ങളും അപകട സ്‌ഥിതിയിലാണ്. അപകടാവസ്‌ഥ ഒഴിവാക്കുന്നതിന് ഡ്രെയ്‌നേജില്‍ നിന്ന് മൂന്നുമീറ്റര്‍ ഉയരത്തില്‍ കോണ്‍ക്രീറ്റ് ഭിത്തികെട്ടി നല്‍കുമെന്നാണ് കെട്ടിട ഉടമകളെ ബന്ധപ്പെട്ടവര്‍ അറിയിച്ചിട്ടുള്ളത്. എന്നാല്‍, ഈ പണി പൂര്‍ത്തിയാക്കിയാലും അപകടാവസ്‌ഥയ്‌ക്ക് പരിഹാരമാകില്ലന്നാണ് കെട്ടിടമുടമകള്‍ പറയുന്നത്. ഇടിച്ചുനിരത്തിയ പല സ്‌ഥലങ്ങളിലും ഉറവപൊട്ടുന്നതുകൊണ്ട് കോണ്‍ക്രീറ്റ് ചെയ്‌ത് പ്രശ്‌നംപരിഹരിക്കാനും ശ്രമിക്കുന്നുണ്ട്. ഈ ഭാഗം 100 മീറ്റര്‍ ഒഴിച്ചുനിര്‍ത്തി കൊട്ടൂര്‍വയല്‍ മുതല്‍വേളായിക്കയറ്റം വരെയുള്ള ടാറിങ് ഉടന്‍ നടത്തുവാനാണ് ബന്ധപ്പെട്ടവരുടെ തീരുമാനം. ആലക്കോട് ഭാഗത്തുള്ളവര്‍ക്ക് കണ്ണൂര്‍ വിമാനത്താവളത്തിലെത്താനുള്ള എളുപ്പമാര്‍ണ്മവും വിനോദ കേന്ദ്രങ്ങളായ പാലക്കയം തട്ട്, പൈതല്‍ മല ഭാഗങ്ങളില്‍ എത്തുന്നതിനുമുള്ള പ്രധാന റോഡുമാണ്. ചെമ്ബന്തൊട്ടി പാലം, കൊക്കായി പാലം ഭാഗം ഒഴികെയുള്ളടാറിങ് ഒരു മാസത്തിനുള്ളില്‍ നടക്കും. ചെമ്ബന്തൊട്ടി പാലംപണിയും തുടങ്ങിയിട്ടുണ്ട്. കൊക്കായിയില്‍ തര്‍ക്കം ഉള്ളതുകൊണ്ട് ഇവിടത്തെ പണി പിന്നീട് നടത്തും. ജനങ്ങള്‍ നടത്തിയ നിരവധി പ്രതിഷേധങ്ങള്‍ക്കൊടുവില്‍ കഴിഞ്ഞവര്‍ഷമാണ് റോഡ് നവീകരണം തുടങ്ങിയത്. ഒന്നാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ ഈ റോഡിനായി അഞ്ചുകോടി രൂപ അനുവദിച്ചിരുന്നു.എന്നാല്‍, പണി നടന്നില്ല. പിന്നീട് രണ്ടു തവണ എസ്‌റ്റിമേറ്റില്‍ മാറ്റം വരുത്തി. ഏറ്റവും ഒടുവില്‍ കിഫ്‌ബി വഴി 31.91 കോടിരൂപയുടെ പദ്ധതിക്ക് ധനാനുമതിയായതാണ്. എന്നാല്‍, സാങ്കേതികാനുമതി ലഭിച്ചിരുന്നില. കിഫ്‌ബി രൂപരേഖ റിവ്യൂചെയ്‌തതിനെ തുടര്‍ന്ന് എസ്‌റ്റിമേറ്റ് വീണ്ടും പുതുക്കി. ഇതനുസരിച്ച് റോഡിന്റെ വിതി 7 മീറ്റര്‍റ്റര്‍ എന്നുള്ളത് 12 മീറ്റര്‍ ആക്കുകയും ഹൈവേ റോഡുകളുടെ നിലവാരത്തിലേക്ക് ഉയര്‍ത്തുകയും ചെയ്‌തു. തുടര്‍ന്ന് 47. 72 കോടി രൂപയുടെ എസ്‌റ്റിമേറ്റിനാണ് നിലവില്‍ കരാര്‍ എടുത്ത് നവീകരണ പ്രവൃത്തി ആരംഭിച്ചത്.
Post a Comment