ഐബി ജീവനക്കാരിയുടെ ആത്മഹത്യ; പിന്നില്‍ പ്രണയതകര്‍ച്ചയെന്ന് പോലീസ്


തിരുവനന്തപുരം: തിരുവനന്തപുരത്തെ ഐബി ജീവനക്കാരി മേഘയുടെ മരണം പ്രണയ നൈരാശ്യം മൂലമെന്ന് പോലീസ്. മേഘ ഐബിയിലെ ജോലിക്കാരനായ യുവാവുമായി അടുപ്പത്തിലായിരുന്നു.

യുവാവ് ബന്ധത്തില്‍ നിന്നും പിന്മാറിയിരുന്നു. ഇതിന്‍റെ മനോവിഷമത്തില്‍ മേഘ ജീവനൊടുക്കിയതാണെന്നാണ് പോലീസിന്‍റെ നിഗമനം.

അതേസമയം മേഘയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച്‌ കുടുംബം രംഗത്തെത്തിയിരുന്നു. മേഘയ്ക്ക് മറ്റുതരത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായി അറിയില്ലെന്ന് അമ്മാവൻ സന്തോഷ് ശിവദാസൻ പറഞ്ഞു.

മേഘയുടെ മരണത്തില്‍ വിശദമായ അന്വേഷണം വേണമെന്നാണ് കുടുംബത്തിന്‍റെ ആവശ്യം. ഇത് സംബന്ധിച്ച്‌ ഐബിക്കും പേട്ട പോലീസിനും കുടുംബം പരാതി നല്‍കിയിട്ടുണ്ട്.

തിരുവനന്തപുരം വിമാനത്താവളത്തിലെ ‌എമിഗ്രേഷൻ വിഭാഗത്തിലെ ഉദ്യോഗസ്ഥയായിരുന്നു പത്തനംതിട്ട സ്വദേശിനിയായ മേഘ. തിങ്കളാഴ്ച ജോലി കഴിഞ്ഞ് മടങ്ങിയ മേഘയുടെ മൃതദേഹം ചാക്ക റെയില്‍വേ സ്റ്റേഷന് സമീപം ട്രാക്കില്‍ കണ്ടെത്തുകയായിരുന്നു.

Post a Comment

Previous Post Next Post