തിളച്ച വെള്ളത്തില്‍ പച്ചവെള്ളം ഒഴിച്ച്‌ കുടിക്കുന്നവരാണോ നിങ്ങള്‍? സൂക്ഷിക്കുക, പണിവരുന്നുണ്ട് !

നമ്മളില്‍ പലര്‍ക്കുമുള്ള ഒരു വലിയ ശീലമാണ് തിളച്ചവെള്ളത്തില്‍ പച്ചവെള്ളമൊഴിച്ച്‌ കുടിക്കുന്നത്. ചൂട് വെള്ളം തണുപ്പിച്ച്‌ കുടിക്കാനുള്ള ക്ഷമ ഇല്ലാത്തതുകൊണ്ടുതന്നെ പലരും ദാഹം കൂടുമ്ബോള്‍ ചൂട് വെള്ളത്തില്‍ പച്ചവെള്ളമൊഴിച്ച്‌ കുടിക്കുന്നത് പതിവാണ്.

എന്നാല്‍ ആ ഒരു ശീലം നമ്മുടെ ശരീരത്തിനും ആരോഗ്യത്തിനും നല്ലതാണോ എന്ന കാര്യത്തില്‍ നമുക്ക് പലര്‍ക്കും വലിയ ധാരണ ഇല്ല. ഈ ശീലം നമ്മുടെ ശരീരത്തിനും ആരോഗ്യത്തിനും അത്ര നല്ലതല്ല എന്നതാണ് സത്യാവസ്ഥ.
തിളപ്പിച്ചാറിയ വെള്ളത്തില്‍ രോഗകാരികളായ അണുക്കള്‍ കാണാനുള്ള സാധ്യത കുറയും. എന്നാല്‍, തിളച്ച വെള്ളത്തിലേക്കു തണുത്ത വെള്ളം ഒഴിക്കുമ്ബോള്‍ വെള്ളത്തിന്റെ താപനില പകുതിയായി കുറയും.
ഈ താപനിലയില്‍ തണുത്ത വെള്ളത്തിലുള്ള രോഗാണുക്കള്‍ മുഴുവന്‍ നശിക്കണമെന്നില്ല. അതുകൊണ്ടു ചൂടുവെള്ളത്തില്‍ തണുത്ത വെള്ളം ഒഴിക്കാതിരിക്കുന്നതാണു നല്ലത്. ശരീരത്തിനും ആരോഗ്യത്തിനും നല്ലത് തിളച്ചവെള്ളം തണുപ്പിച്ച്‌ കുടിക്കുന്നത് തന്നെയാണ്.
മുകളിലുള്ള ലേഖനം അറിവ് നല്‍കുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണല്‍ മെഡിക്കല്‍ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങള്‍ക്ക് ഡോക്ടറുടെ മാർഗ്ഗനിർദ്ദേശം തേടുക

Post a Comment

Previous Post Next Post