പാനൂരില്‍ ബി.ജെ.പി പ്രവര്‍ത്തകന് വെട്ടേറ്റു


കണ്ണൂർ: പാനൂർ പൊയിലൂരില്‍ ബി.ജെ.പി പ്രവർത്തകന് വെട്ടേറ്റു. കൊല്ലമ്ബറ്റ സ്വദേശി ഷൈജുവിനാണ് വെട്ടേറ്റത്. നാല് പേർക്ക് മർദനവുമേറ്റിട്ടുണ്ട്.
ആക്രമണത്തിന് പിന്നില്‍ സി.പി.എമ്മെന്ന് ബി.ജെ.പി ആരോപിച്ചു.
പൊയിലൂർ മഠപ്പുര തിറ മഹോല്‍സവവുമായി ബന്ധപ്പെട്ട് ഇരു വിഭാഗം തമ്മില്‍ വാക്കേറ്റവും നേരിയ സംഘർഷവും പതിവാണ്. സംഘർഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് വൻപൊലീസ് സംഘം ക്യാമ്ബ് ചെയ്യുന്നുണ്ട്.

Post a Comment

Previous Post Next Post