കാസര്‍ഗോഡ് 15കാരിയുടേയും യുവാവിന്‍റേയും മരണം; 'പെണ്‍കുട്ടിയുടെ മരണം കൊലപാതകമാണോ എന്നത് ആശങ്ക' - ഹൈക്കോടതി



കാസർഗോഡ്:  കാസർഗോഡ് 15കാരിയെ കാണാതായതുമായി ബന്ധപ്പെട്ട് പൊലീസ് ഹാജരാക്കിയ കേസ് ഡയറി തൃപ്തികരമെന്ന് കോടതി.കേസ് ഡയറിയില്‍ മോശമായിട്ടൊന്നും കണ്ടില്ലെന്നും കോടതി വ്യക്തമാക്കി.
നേരത്തെ കേസ് പരിഗണിക്കവേ ആദ്യഘട്ടത്തില്‍ തെരച്ചില്‍ നടത്താതിരുന്ന പൊലീസിനെ കോടതി രൂക്ഷഭാഷയില്‍ വിമർശിച്ചിരുന്നു. ഉച്ചക്ക് ശേഷം കേസ് പരിഗണിക്കവേ ആണ് പൊലീസ് തൃപ്തികരമായി അന്വേഷണം നടത്തിയെന്ന് കോടതി പരാമർശിച്ചത്.
കാണാതായ 15കാരിയെയും അയല്‍വാസിയായ യുവാവിനെയും പിന്നീട് സമീപത്തുള്ള കാട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. കുടുംബത്തിന്റെ വേദനക്കൊപ്പമാണ് കോടതിയെന്നും അതില്‍ സത്യാവസ്ഥ കണ്ടെത്തുക എന്നുള്ളതാണ് കോടതിയുടെ ലക്ഷ്യം.
പെണ്‍കുട്ടിയുടെ മരണം കൊലപാതകമാണോ എന്നതടക്കം കോടതിക്ക് സംശയമുണ്ട്. ഇക്കാര്യത്തിലടക്കം വ്യക്തത വരുത്തണമെന്നാണ് കോടതി പറഞ്ഞിട്ടുള്ളത്. പെണ്‍കുട്ടി മരിച്ചതെങ്ങനെയെന്ന കാര്യത്തില്‍ പൊലീസ് വ്യക്തത വരുത്തണം.
ഒരു കുടുംബത്തെ സംബന്ധിച്ചിടത്തോളം അവരുടെ എക്കാലവും നിലനില്‍ക്കുന്ന വേദനയായി ഈ പെണ്‍കുട്ടിയുടെ മരണം ശേഷിക്കുമെന്നുറപ്പാണ്. അത് കണ്ടില്ലെന്ന് നടിക്കാൻ കോടതിക്കാവില്ല.

Post a Comment

Previous Post Next Post