കോഴിക്കോട് ഏഴാം നിലയില്‍ നിന്ന് വീണ് ഏഴ് വയസുകാരൻ മരിച്ചു. രണ്ടാം ക്ലാസ്സ് വിദ്യാർഥി ഇവാൻ ഹൈബല്‍ ആണ് മരിച്ചത്.
കോഴിക്കോട് ഇരിങ്ങല്ലൂർ ലാൻഡ് മാർക്ക് അബാക്കസ് ബില്‍ഡിങ്ങിലാണ് അപകടം ഉണ്ടായത്. ഇന്നലെ രാത്രിയായിരുന്നു അപകടം. ഏഴാം നിലയില്‍ നിന്ന് അബദ്ധത്തില്‍ താഴേക്ക് വീണതായാണ് സംശയം.
കളിക്കുന്നതിനിടെ ബാല്‍ക്കണിയില്‍ നിന്നാണ് കുട്ടി താഴേയ്കക് വീണത്. ഇവാൻ താഴേയ്ക്ക് വീഴുന്ന ശബ്ദം കേട്ട് സെക്യൂരിറ്റി ജീവനക്കാരും മറ്റുള്ളവരും ഓടിയെത്തി. തുടർന്ന് കുട്ടിയെ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാൻ സാധിച്ചില്ല.
Post a Comment