വീണ്ടും ഉയരങ്ങളിലേക്ക്..! റെക്കോർഡുകൾ തകർത്ത് സ്വർണവില

സംസ്ഥാനത്ത് ഇന്നത്തെ സ്വർണവില സർവകാല റെക്കോർഡിൽ. പവന് 160 രൂപ വർധിച്ച് 66,880 രൂപയിലേക്കെത്തി. ഒരു ​ഗ്രാം സ്വർണ്ണത്തിന് 20 രൂപയാണ് വർദ്ധിച്ചിരിക്കുന്നത്. ഇതോടെ ഇന്ന് ഒരു ​ഗ്രാം സ്വർണ്ണത്തിന് 8340 രൂപയിൽ നിന്ന് 8360 ആയി വർദ്ധിച്ചിട്ടുണ്ട്. ഇന്നത്തെ നിരക്കനുസരിച്ച് ഒരു പവൻ സ്വർണാഭരണം ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ വാങ്ങണമെങ്കിൽ 72400 രൂപ നൽകണം. വരും ദിവസങ്ങളിലും വർധനക്കാണ് സാധ്യത.

Post a Comment

Previous Post Next Post