കൊല്ലത്ത് വിദ്യാര്‍ത്ഥിയെ വീട്ടില്‍ കയറി കുത്തിക്കൊന്നു; കൊലയാളി ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി

കൊല്ലം ഉളിയകോവിലില്‍ വിദ്യാർത്ഥിയെ വീട്ടില്‍ കയറി കുത്തിക്കൊന്നു. ഫെബിൻ ജോർജ് ഗോമസ് (22) ആണ് കൊല്ലപ്പെട്ടത്.

പിതാവ് ഗോമസിനും കുത്തേറ്റു. കൊല്ലം ഫാത്തിമ മാതാ കോളേജില്‍ രണ്ടാം വർഷ ബി സി എ വിദ്യാർത്ഥിയാണ്. കാറില്‍ എത്തിയ ആളാണ് ഫെബിനെ കൊലപ്പെടുത്തിയത്. പർദ്ദ ധരിച്ചെത്തിയയാള്‍ വീട്ടില്‍ നിന്ന് വിളിച്ചിറക്കി ഫെബിനെ കുത്തുകയായിരുന്നു. പ്രതി സഞ്ചരിച്ച കാർ കടപ്പാക്കടയിലെ റെയില്‍വേ പാളത്തിന് സമീപത്ത് നിന്നും പൊലീസ് കണ്ടെടുത്തു. കൊലപ്പെടുത്തിയ ആള്‍ ട്രെയിനിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു. തേജസ് രാജ് എന്ന ചവറ സ്വദേശിയാണിതെന്നാണ് പൊലീസിന്‍റെ പ്രാഥമിക വിവരം.

Post a Comment

Previous Post Next Post