മേഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്ബുരാൻ സിനിമയിലെ പതിനേഴിലധികം രംഗങ്ങള്‍ ഒഴിവാക്കുന്നു. എഡിറ്റ് ചെയ്തതിനു ശേഷമുള്ള പുതിയ പതിപ്പ് സെൻസറിങ്ങിനു ശേഷം അടുത്ത ആഴ്ച തിയറ്ററില്‍ എത്തുമെന്നാണ് സൂചന.
വ്യാഴാഴ്ച റിലീസ് ചെയ്ത സിനിമയിലെ ചില രംഗങ്ങള്‍ വൻ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിതെളിച്ചിരുന്നു. ഈ വേളയില്‍ ബുക്ക് മൈ ഷോ ഉള്‍പ്പടെയുള്ള പ്ലാറ്റ്‌ഫോമുകളില്‍ സിനിമയുടെ ബുക്കിങ് വലിയ തോതില്‍ വർധിക്കുന്ന കാഴ്ചയാണ് കാണാനാകുന്നത്.
ഇന്നലെ വൈകുന്നേരം സിനിമയുടെ ബുക്കിങ് ഒരു മണിക്കൂറില്‍ 14.45 K എന്ന നിരക്കിയിലായിരുന്നുവെങ്കില്‍ ഇപ്പോള്‍ ഇപ്പോള്‍ മണിക്കൂറില്‍ 46.5 K എന്ന നിരക്കിലേക്ക് കുതിച്ചിരിക്കുകയാണ്. ചിത്രം ഇപ്പോള്‍ ബുക്ക് മൈ ഷോയില്‍ ട്രെൻഡിങ്ങുമാണ്.
സിനിമയില്‍ നിന്നും പതിനേഴ് രംഗങ്ങളാണ് ഒഴിവാക്കുന്നത് എന്നാണ് സൂചന. സ്ത്രീകള്‍ക്കെതിരെ ഉള്ള അതിക്രമ രംഗങ്ങള്‍ കലാപത്തിലെ ചില രംഗങ്ങള്‍ തുടങ്ങിയവയാണ് ഒഴിവാക്കുന്നത്. നിർബന്ധിത റീ സെൻസറിങ് അല്ല മറിച്ച് സിനിമയുടെ നിർമാതാക്കള്‍ തന്നെ സ്വയം സിനിമയില്‍ ചില വെട്ടിത്തിരുത്തലുകള്‍ നടത്തിക്കൊണ്ട് പരിഷ്കരിച്ച ഒരു പതിപ്പ് സെൻസർ ബോർഡിനു മുന്നിലേക്ക് എത്തിക്കുകയാണ് എന്നാണ് അടുത്ത വൃത്തങ്ങളഅ അറിയിക്കുന്നത്.
Post a Comment