ഇരിട്ടി കരിക്കോട്ടക്കരിയിൽ നിന്നും മയക്കുവെടിവച്ച് പിടികൂടിയ കുട്ടിയാന ചരിഞ്ഞു. രാത്രി 9 മണിയോടെയാണ് ആന ചരിഞ്ഞത്. താടിയെല്ലിന് പരിക്കേറ്റ കുട്ടിയാനയ്ക്ക് വിദഗ്ധ ചികിത്സ നൽകാനാണ് മയക്കുവെടി വെച്ചത്. വയനാട്ടിൽ നിന്നെത്തിയ ഡോക്ടർ അജീഷ് മോഹൻദാസും സംഘവും ചേർന്നാണ് മയക്കുവെടി വെച്ചത്. തുടർന്ന് ആനയുടെ കാലിൽ വടം കെട്ടി മുറിവിൽ മരുന്ന് വെച്ചിരുന്നു. ആനയുടെ മരണകാരണം വ്യക്തമല്ല.
ഇരിട്ടി കരിക്കോട്ടക്കരിയിൽ മയക്കുവെടിവച്ച് പിടികൂടിയ കുട്ടിയാന ചരിഞ്ഞു
Alakode News
0
Post a Comment