രണ്ട് മലയാളികളുടെ വധശിക്ഷ നടപ്പിലാക്കി യു എ ഇ. കൊലപാതക കേസുകളില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട തലശ്ശേരി സ്വദേശി മുഹമ്മദ് റിനാഷ്, മുരളീധരന്‍ പിവി എന്നിവരുടെ ശിക്ഷയാണ് യു എ ഇ നടപ്പിലാക്കിയതെന്നും വിവരം വീട്ടുകാരെ അറിയിച്ചതായും കേന്ദ്ര വിദേശകാര്യമന്ത്രാലയം അറിയിച്ചു.
യു എ ഇയിലെ പരമോന്നത കോടതിയും വധശിക്ഷ ശരിവച്ചതിന് പിന്നാലെയാണ് ശിക്ഷ നടപ്പിലാക്കിയത്.
മുഹമ്മദ് റിനാഷ് ഒരു യു എ ഇ പൗരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിലാണ് ശിക്ഷിക്കപ്പെടുന്നത്. അറസ്റ്റിലാകുന്നതിന് മുമ്ബ് അല്‍ ഐനിലെ ഒരു ട്രാവല്‍ ഏജൻസിയില്‍ ജോലി ചെയ്തുവരികയായിരുന്നു. ഇന്ത്യക്കാരാനയ വ്യക്തിയെ കൊലപ്പെടുത്തി എന്നുള്ളതാണ് മുരളീധരനെതിരായ കുറ്റം. വധശിക്ഷ നടപ്പാക്കിയതിനെക്കുറിച്ച് ഫെബ്രുവരി 28 ന് യു എ ഇ ഇന്ത്യൻ എംബസിയെ അറിയിച്ചു. തുടർന്നാണ് ദൗത്യം ഇരുവരുടേയും കുടുംബങ്ങളുമായി ബന്ധപ്പെട്ട് വിവരം അറിയിക്കുന്നത്. എംബസി ഇരുവർക്കും സാധ്യമായ എല്ലാ കോണ്‍സുലാർ, നിയമ സഹായങ്ങളും നല്‍കിയിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഇന്ത്യൻ എംബസി ദയാഹർജികളും മാപ്പ് അപേക്ഷകളും സമർപ്പിച്ചിരുന്നെങ്കിലും യു എ ഇയിലെ പരമോന്നത കോടതി അവരുടെ വധശിക്ഷ ശരിവച്ചതായും വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു. അന്ത്യകർമങ്ങളില്‍ കുടുംബങ്ങളെ പങ്കെടുപ്പിക്കാൻ എംബസി ഇപ്പോള്‍ ശ്രമിക്കുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് വ്യക്തമാക്കി.
Post a Comment