ക്രിപ്റ്റോ കറന്‍സി തട്ടിപ്പ്; ഇന്‍റര്‍പോള്‍ തേടുന്ന വിദേശ പൗരൻ തിരുവനന്തപുരത്ത് പിടിയില്‍


തിരുവനന്തപുരം: ഇന്‍റര്‍പോള്‍ തേടുന്ന വിദേശ പൗരൻ തിരുവനന്തപുരത്ത് പിടിയില്‍.ലിത്വാനിയ സ്വദേശി അലക്സാസ് ബേസിയോകോവ് ആണ് പിടിയിലായത്.

സിബിഐയുടെ നിർദേശപ്രകാരം കേരള പോലീസാണ് ഇയാളെ വർക്കലയില്‍ വച്ച്‌ പിടികൂടിയത്. അമേരിക്കയിലെ സാമ്ബത്തിക കേസുകളില്‍ പിടികിട്ടാപ്പുള്ളിയാണ് ഇയാള്‍.

വർക്കല കുരയ്ക്കണ്ണിയിലെ ഹോം സ്റ്റേയില്‍ താമസിക്കുകയായിരുന്നു. സൈബര്‍ ക്രിമിനല്‍, തീവ്രവാദ, ലഹരിമരുന്ന് സംഘങ്ങള്‍ക്കായി ക്രിപ്റ്റോ കറന്‍സി തട്ടിപ്പ് നടത്തിയ കുറ്റവാളിയാണ് അലക്സാസ് ബേസിയോകോവ്. രാജ്യാന്തര ക്രിമിനല്‍ സംഘടനകള്‍ക്ക് കള്ളപ്പണം വെളുപ്പിക്കാൻ അവസരം ഒരുക്കി എന്നാണ് കേസ്. ഇയാള്‍ക്കെതിരെ ഡല്‍ഹി പാട്യാല കോടതി വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

Post a Comment

Previous Post Next Post