ക്രിക്കറ്റ് പൂരം കൊടിയേറാന്‍ മണിക്കൂറുകള്‍ മാത്രം; ഐ പി എല്‍ ഉദ്ഘാടന മത്സരം മ‍ഴ കളിക്കാൻ സാധ്യത

ഐപി എല്‍- 2025 സീസണ് ഇന്ന് തുടക്കം. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കുന്ന ആദ്യ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു (ആര്‍ സി ബി), ചാമ്ബ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് (കെ കെ ആര്‍) എന്നിവര്‍ തമ്മിലാണ്.

അതേസമയം, ഉദ്ഘാടന മത്സരത്തിന് മ‍ഴ ഭീഷണിയുണ്ട്.
കനത്ത മഴ സാധ്യത കാരണം കൊല്‍ക്കത്തയില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അങ്ങനെ വന്നാല്‍ ആദ്യ മത്സരം നടത്താന്‍ സാധിക്കാത്ത അവസ്ഥ വരും. വൈകുന്നേരം 7:30ന് ആണ് മത്സരം. 7 മണിക്ക് ടോസ് നടക്കും. ജിയോ ഹോട്ട്സ്റ്റാറില്‍ സ്ട്രീമിങ് ലഭ്യമാണ്. സ്റ്റാര്‍ സ്പോര്‍ട്സ് നെറ്റ്വര്‍ക്കില്‍ തത്സമയം സംപ്രേഷണവും ചെയ്യും. ഉദ്ഘാടനത്തോടനുബന്ധിച്ച്‌ കരണ്‍ ഔജ്‌ല, ശ്രേയ ഘോഷാല്‍, ദിശ പഠാണി എന്നിവര്‍ അണിനിരക്കുന്ന മെഗാ ഷോയുണ്ടാകും. വൈകിട്ട് ആറിനാണ് ഷോ.
ഇരു ടീമുകള്‍ക്കും പുതിയ ക്യാപ്റ്റന്‍മാരാണ്. കെ കെ ആറിനെ അജിങ്ക്യ രഹാനെയും ആര്‍ സി ബിയെ രജത് പാട്ടിദാറും നയിക്കും. ആര്‍ സി ബിയ്ക്കെതിരെ 34 മത്സരങ്ങളില്‍ 20 എണ്ണവും വിജയിച്ച കെ കെ ആറിന് കൃത്യമായ മേധാവിത്വം ഉണ്ട്. 2022ല്‍ ആണ് ആര്‍ സി ബി അവസാനമായി കെ കെ ആറിനെ പരാജയപ്പെടുത്തിയത്.

Post a Comment

Previous Post Next Post