താപനില ഇന്നും 2-3 ഡിഗ്രി ഉയരും


വേനൽ കടുക്കുകയാണ്. പുറത്തേക്ക് ഒക്കെ പോകുമ്പോൾ ശ്രദ്ധിക്കണം. കുടയോ തൊപ്പിയൊ ഒക്കെ കരുതുന്നത് നല്ലതായിരിക്കും. കാരണം, ഇന്നും കേരളത്തിൽ ചൂട് കൂടുമെന്ന് മുന്നറിയിപ്പ് ഉണ്ട്. സാധാരണ ലഭിക്കുന്നതിനേക്കാൾ 2-3 ഡിഗ്രി വരെ താപനില ഉയരാമെന്നാണ് മുന്നറിയിപ്പ്. ചൂട് കൂടുന്ന സാഹചര്യത്തിൽ ആവശ്യത്തിന് വെള്ളം ഒക്കെ കുടിക്കാൻ മറക്കല്ലേ. പുറത്തേക്ക് പോകുമ്പോൾ വെയിൽ നേരിട്ട് ശരീരത്ത് ഏൽക്കാതിരിക്കാനും ശ്രദ്ധിക്കൂ.

Post a Comment

Previous Post Next Post