സംസ്ഥാനത്തെ സ്‌കൂള്‍ പാചക തൊഴിലാളികള്‍ക്ക്‌ 14.29 കോടി രൂപ അനുവദിച്ചു


തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂള്‍ പാചക തൊഴിലാളികള്‍ക്ക്‌ വേതന വിതരണത്തിനായി 14.29 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ.എൻ.
ബാലഗോപാല്‍ പറഞ്ഞു. തൊഴിലാളികള്‍ക്ക് ഫെബ്രുവരിയിലെ വേതനം നല്‍കുന്നതിനായാണ്‌ സംസ്ഥാനം അധിക സഹായമായി തുക നല്‍കുന്നതെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

അതേസമയം കേരളത്തില്‍ സ്‌കൂള്‍ ഉച്ചഭക്ഷണ പാചക തൊഴിലാളികള്‍ക്ക് 20 പ്രവൃത്തി ദിവസങ്ങളുള്ള ഒരു മാസത്തില്‍ 13,500 രൂപ വരെയാണ്‌ വേതനമായി ലഭിക്കുന്നത്. ഇതില്‍ കേന്ദ്രവിഹിതം 600 രൂപ മാത്രമാണ്‌. ബാക്കി 12,900 രൂപ സംസ്ഥാന ഫണ്ടില്‍ നിന്നാണ്‌ നല്‍കുന്നത്‌.
കേന്ദ്ര മാനദണ്ഡപ്രകാരം സ്‌കൂള്‍ പാചക തൊഴിലാളികള്‍ക്ക്‌ പ്രതിമാസം 1000 രൂപ മാത്രമാണ്‌ ഓണറേറിയമായി നല്‍കേണ്ടത്‌. എന്നാല്‍ കേരളത്തില്‍ പ്രതിദിന വേതനമായി 600 മുതല്‍ 675 രൂപ വരെ നല്‍കുന്നുണ്ട്

Post a Comment

Previous Post Next Post