വയനാട് ദുരന്തം: മാതാപിതാക്കളെ നഷ്ടമായ കുട്ടികള്‍ക്ക് സര്‍ക്കാരിൻ്റെ അധിക സഹായം; 10 ലക്ഷം രൂപ പഠനത്തിനായി മാത്രം


തിരുവനന്തപുരം: വയനാട് ദുരന്തത്തില്‍ മാതാപിതാക്കളെ നഷ്ടമായ കുട്ടികള്‍ക്ക് സംസ്ഥാന സർക്കാർ ധനസഹായം പ്രഖ്യാപിച്ചത് നിബന്ധനകള്‍ക്ക് വിധേയമായി.

മേപ്പാടി പഞ്ചായത്തിലെ മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ചവരുടെ മക്കള്‍ക്കാണ് സഹായം.

ദുരന്തത്തില്‍ മാതാപിതാക്കളില്‍ രണ്ട് പേരെയും നഷ്ടപ്പെട്ട 7 കുട്ടികള്‍ക്കും മാതാപിതാക്കളില്‍ ഒരാളെ മാത്രം നഷ്ടപ്പെട്ട 14 കുട്ടികള്‍ക്കുമാണ് സംസ്ഥാന സർക്കാർ ധനസഹായം പ്രഖ്യാപിച്ചത്.മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച്‌ തീരുമാനമെടുത്തത്.
നിബന്ധനകള്‍ ഇങ്ങനെ
മാതാപിതാക്കളില്‍ ഒരാളെയോ രണ്ട് പേരെയോ നഷ്ടമായ കുട്ടികള്‍ക്ക് സഹായം ലഭിക്കും.

21 കുട്ടികള്‍ക്ക് 10 ലക്ഷം രൂപ വീതമാണ് അനുവദിക്കുക.

വനിതശിശു വികസന വകുപ്പ് അനുവദിച്ച ധനസഹായത്തിന് പുറമെയാണ് സഹായം

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് പണം അനുവദിക്കുക
ഇത് വയനാട് ജില്ലാ കളക്ടറുടെ അക്കൗണ്ടിലാണ് സൂക്ഷിക്കുക

കുട്ടികള്‍ക്ക് 18 വയസ് പൂർത്തിയാകുന്നത് വരെ പണം പിൻവലിക്കാനാവില്ല

എന്നാല്‍ ഈ തുകയുടെ പലിശ മാസം തോറും പിൻവലിക്കാനാവും
കുട്ടികളുടെ രക്ഷകർത്താവിന് മാസം തോറും പലിശ നല്‍കാൻ കളക്ടറെ ചുമതലപ്പെടുത്തി.

വയനാട് ദുരന്തം: മാതാപിതാക്കളെ നഷ്ടമായ കുട്ടികള്‍ക്ക് സർക്കാരിൻ്റെ അധിക സഹായം; 10 ലക്ഷം രൂപ പഠനത്തിനായി മാത്രം

Post a Comment

Previous Post Next Post