പ്ലാവില്‍ കയറി കുടുങ്ങിയ ആളെ അഗ്നിരക്ഷാസേന താഴെയിറക്കി


കണ്ണൂർ: ചക്ക പറിക്കാൻ പ്ലാവില്‍ കയറി മുകളില്‍ അകപ്പെട്ടുപോയ ആളെ അഗ്നിരക്ഷാസേനാംഗങ്ങള്‍ സുരക്ഷിതമായി താഴെയിറക്കി.
കാപ്പാട് കള്ളുഷാപ്പിനടുത്ത് താമസിക്കുന്ന ബിജേഷാണ് (40) വീട്ടുവളപ്പിലെ പ്ലാവില്‍ 35 അടിയോളം മുകളില്‍ കുടുങ്ങിയത്. മുകളിലെത്തിയപ്പോള്‍ ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.
കണ്ണൂരില്‍നിന്നെത്തിയ അഗ്നിരക്ഷാ സേനാംഗങ്ങളായ സി. വിനേഷ്, രാഗിൻ കുമാർ, എ.എഫ്. ഷിജോ എന്നിവർ മരത്തില്‍ കയറി സാഹസികമായി റോപ്പ് റെസ്ക്യൂ ഉപകരണങ്ങള്‍ ഉപയോഗിച്ച്‌ താഴേ ഇറക്കുകയായിരുന്നു.
സ്റ്റേഷൻ ഓഫീസർ ടി. അജയൻ, ഗ്രേഡ് എഎസ്ടിഒ എം. രാജീവൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.
പി.എം. വൈശാഖ്, ഇ.എം. പ്രശാന്ത്, കെ. പ്രിയേഷ്, ടി.വി. നിജില്‍ എന്നിവരും രക്ഷാപ്രവർത്തനത്തില്‍ പങ്കെടുത്തു.

Post a Comment

Previous Post Next Post