നടുവില്‍: നടുവില്‍ നിർമിച്ച മാതൃകാ ബസ് വെയ്റ്റിംഗ് ഷെല്‍ട്ടർ സജീവ് ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. എംഎല്‍എയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് അത്യാധുനികമായ രീതിയിലാണ് ഷെല്‍ട്ടർ നിർമിച്ചത്.
മണ്ഡലത്തിലെ പ്രധാന ടൂറിസം പോയിന്‍റുകളിലേക്കുള്ള മാപ്പ്, ലൈറ്റ് ബോർഡുകള്‍, മ്യൂസിക് സിസ്റ്റം തുടങ്ങിയവ ഉള്‍പ്പെടുന്നതാണ് പുതിയ വെയിറ്റിംഗ് ഷെല്‍ട്ടർ. നടുവില്‍ പഞ്ചായത്ത് പ്രസിഡന്‍റ് ബേബി ഓടംപള്ളി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സി. എച്ച്.
സീനത്ത്, ബ്ലോക്ക് പഞ്ചായത്ത് മെംബർ എം.പി. വാഹിദ, പഞ്ചായത്ത് മെംബർ രേഖ രഞ്ജിത്ത്, സാജു ജോസഫ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ഷാജി പാണക്കുഴി, മൊയ്തീൻ. കെ മുഹമ്മദ് കുഞ്ഞി, കെ.പി. നസീർ എന്നിവർ പ്രസംഗിച്ചു.
Post a Comment