ചോദ്യ പേപ്പര്‍ ചോര്‍ച്ചാ കേസില്‍ എംഎസ് സൊല്യൂഷന്‍സ് CEO ഷുഹൈബിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. SBIയുടേയും കനറാ ബാങ്കിന്റേയും കൊടുവള്ളി ശാഖ അക്കൗണ്ടുകളാണ് മരവിപ്പിച്ചത്. ഷുഹൈബിനായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായും ക്രൈംബ്രാഞ്ച് അറിയിച്ചു. കൊടുവള്ളി SBI ശാഖയിലെ അക്കൗണ്ടില്‍ 24 ലക്ഷത്തോളം രൂപയാണുള്ളത്. കാനറാ ബാങ്കിലെ അക്കൗണ്ടില്‍ കാര്യമായ തുകയില്ലെങ്കിലും കൂടുതല്‍ ഇടപാടുകള്‍ നടത്തിയിട്ടുണ്ട്.
ചോദ്യപേപ്പർ ചോർച്ച; MS സൊല്യൂഷൻസിന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു
Alakode News
0
Post a Comment