വീണ്ടും കേരളത്തിൽ അതിശക്തമായ മഴയെത്തുന്നു. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദത്തിന്റെ സ്വാധീനത്തിൽ നാളെയും മറ്റന്നാളുമാണ് അതിശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നാളെ ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ ഓറഞ്ച് അലേർട്ടാണ്. മറ്റന്നാൾ 8 ജില്ലകളിൽ യെലോ അലർട്ടാണ്. നാളെയും മറ്റന്നാളും ഇടിമിന്നൽ ജാഗ്രതാ നിർദേശവുമുണ്ട്.
Post a Comment