കെഎസ്‌ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ചു; ഏഴുപേര്‍ക്ക് പരിക്ക്

തഞ്ചാവൂർ: വേളാങ്കണ്ണിയില്‍ നിന്നും ചങ്ങനാശേരിക്കു പുറപ്പെട്ട കെഎസ്‌ആർടിസി ബസ് ലോറിയുമായി കൂട്ടിയിടിച്ച്‌ ഏഴുപേർക്ക് പരിക്ക്.

ചങ്ങനാശേരി ഡിപ്പോയിലെ വേളാങ്കണ്ണി സ്വിഫ്റ്റ് ഡീലക്സ് ബസാണ് തഞ്ചാവൂരിനു സമീപം അപകടത്തില്‍പ്പെട്ടത്.

ഞായറാഴ്ച വൈകുന്നേരം 4.20നു തഞ്ചാവൂരിന് 29 കിലോമീറ്റർ അകലെ പൂണ്ടി എന്ന സ്ഥലത്തായിരുന്നു അപകടം. പരിക്കേറ്റവരെ തഞ്ചാവൂർ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

അപകട സമയത്ത് ബസില്‍ 40 യാത്രക്കാർ ഉണ്ടായിരുന്നു. പോലീസും ഫയർഫോഴ്സും സ്ഥലത്ത് എത്തി.

Post a Comment

Previous Post Next Post