കൊച്ചി: സംസ്ഥാന സ്കൂള്‍ കായികമേളയില്‍ ചാമ്ബ്യൻമാരായി മലപ്പുറം ജില്ല. 242 പോയിന്‍റുകളോടെയാണ് മലപ്പുറം കിരീടം ചൂടിയത്.
22 സ്വർണം, 32 വെള്ളി, 24 വെങ്കലവുമാണ് മലപ്പുറം സ്വന്തമാക്കിയത്.
213 പോയിന്‍റുകളുമായി പാലക്കാട് ജില്ലയാണ് രണ്ടാം സ്ഥാനത്ത്. 25 സ്വർണവും 13 വെള്ളിയും 18 വെങ്കലവും പാലക്കാട് നേടിയിട്ടുണ്ട്.
തിരുവനന്തപുരം ജില്ലയാണ് സ്കൂള്‍ മീറ്റില്‍ ചാംപ്യൻമാരായത്. 1935 പോയിന്‍റുകളുമായാണ് തിരുവനന്തപുരം ചാമ്ബ്യൻമാരായത്. ചീഫ് മിനിസ്റ്റേഴ്സ് ട്രോഫിക്കും തിരുവനന്തപുരം ജില്ലയാണ് അർഹരായത്. 848 പോയിന്‍റുമായി തൃശൂർ രണ്ടാം സ്ഥാനത്തും 803 പോയിന്‍റുമായി മലപ്പുറവുമാണ് മൂന്നാമത്.
കടകശ്ശേരി ഐഡിയല്‍ സ്കൂളാണ് സ്കൂളുകളില്‍ ചാമ്ബ്യൻമാരായത്. 80 പോയിന്‍റുകളുമായാണ് ഐഡിയല്‍ സ്കൂള്‍ ചാമ്ബ്യൻഷിപ്പ് സ്വന്തമാക്കിയത്. 44 പോയിന്‍റോടെ തിരുനാവായ നാവാമുകുന്ദ എച്ച്‌എസ്‌എസ് രണ്ടാം സ്ഥാനത്തും കോതമംഗലം മാർ ബേസില്‍ 43 പോയിന്‍റുമായി മൂനാം സ്ഥാനത്തുമാണുള്ളത്.
Post a Comment