എഡിഎമ്മിന്‍റെ മരണം; വിജിലന്‍സ് സിഐയെ സ്ഥലം മാറ്റി


കണ്ണൂർ: എഡിഎം നവീൻ ബാബുവിന്‍റെ മരണത്തില്‍ ആരോപണം നേരിട്ട വിജിലന്‍സ് സിഐയെ സ്ഥലം മാറ്റി. കണ്ണൂര്‍ വിജിലന്‍സ് സിഐ ബിനു മോഹനനെ ന്യൂ മാഹി പോലീസ് സ്റ്റേഷനിലേക്കാണ് സ്ഥലംമാറ്റിയത്.
മുന്‍ ജില്ലാ പഞ്ചായത്ത് പ്രഡിന്‍റ് പി.പി.ദിവ്യയുമായി ബന്ധപ്പെട്ട ഇടപാടുകളില്‍ ബിനു മോഹന് പങ്കുണ്ടെന്ന ആരോപണവും ഉയര്‍ന്നിരുന്നു. എഡിഎമ്മിന്‍റെ മരണത്തില്‍ ദിവ്യയെ സംരക്ഷിക്കുന്ന നിലപാടാണ് ബിനു മോഹന്‍ സ്വീകരിച്ചതെന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു.

പെട്രോള്‍ പമ്ബ് ഉടമ പ്രശാന്തനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത് ബിനു മോഹനായിരുന്നു. ഇതിലൂടെ പി.പി.ദിവ്യയെ സഹായിക്കുന്ന നിലപാടാണ് ബിനു മോഹന്‍ സ്വീകരിച്ചതെന്നും കോണ്‍ഗ്രസും ബിജെപിയും ആരോപിച്ചിരുന്നു.

Post a Comment

Previous Post Next Post