കരുവഞ്ചാൽ :മലയോരത്തെ വാഹന യാത്രക്കാരുടെ ഏറെ നാളത്തെ ആവശ്യം മാനിച്ചു കരുവഞ്ചാൽ ഉഷശ്രീ പെട്രോൾ പമ്പ് 24 മണിക്കൂർ പ്രവർത്തനം ആരംഭിച്ചു.
രാത്രിയിൽ ഒരു അത്യാവശ്യം വന്നാൽ ഒൻപതു മണിക്ക് ശേഷം മണക്കടവ് - ഉദയഗിരി - ആലക്കോട് - കരുവഞ്ചാൽ എന്നിങ്ങനെ മലയോരത്ത് എവിടെയും ഇന്ധനം ലഭിക്കാത്ത ഒരു സാഹചര്യം വലിയ ബുദ്ധിമുട്ടുകൾ നിരന്തരമായി സൃഷ്ടിച്ചിരുന്നു.
പ്രത്യേകിച്ച് ദീർഘദൂര യാത്രകളൊക്കെ ചെയ്തു വരുന്നവരെ സംബന്ധിച്ച് വലിയ ബുദ്ധിമുട്ടുകൾ രാത്രിയിൽ ഇന്ധനം ലഭിക്കാൻ മാർഗങ്ങൾ ഇല്ലാത്തതുമൂലം ഉണ്ടായിരുന്നു.
മലയോരത്തെ പൊതുജനത്തിന്റെ പ്രത്യേക ആവശ്യം കണക്കിലെടുത്താണ് കരുവഞ്ചാൽ പെട്രോൾ പമ്പ് 24 മണിക്കൂറാക്കി തങ്ങളുടെ പ്രവർത്തന സമയം മാറ്റിയത്.
ഒമ്പതരയോടെ എല്ലാ പമ്പുകളും അടഞ്ഞിരുന്ന സ്ഥാനത്ത് ഇനിയിപ്പോ ഏത് സമയത്തും ആൾക്കാർക്ക് ഇന്ധനം ലഭിക്കാൻ കരുവഞ്ചാൽ പെട്രോൾ പമ്പിൽ എത്തിയാൽ മതിയെന്നത് വലിയ ആശ്വാസമാണ്.
Post a Comment