ചെറുപുഴ: വീട്ടിനുള്ളില്‍ സ്ഥാപിച്ച ഇൻവെർട്ടറിന്‍റെ ബാറ്ററി പൊട്ടിത്തെറിച്ചു. വീട്ടുകാർ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
ചെറുപുഴ സോപാനം ഐടി സൊല്യൂഷൻ സ്ഥാപന ഉടമ ബിനോയിയുടെ വീട്ടില്‍ സ്ഥാപിച്ചിരുന്ന രണ്ട് ഇൻവെർട്ടറുകളില്‍ ഒന്നിന്‍റെ ബാറ്ററിയാണ് പൊട്ടിത്തെറിച്ചത്.
ബാറ്ററി പൊട്ടിത്തെറിച്ചതിനെ തുടർന്ന് മുറിയല്‍ ആസിഡും മറ്റു ഭാഗങ്ങളും ചിതറിത്തെറിച്ചു. ബിനോയിയുടു കുട്ടികള്‍ ഇതിനടുത്ത് വച്ചാണ് സാധാരണ പഠിക്കാറ്.
അപകട സമയത്ത് ഇതിനു സമീപം ആരുമില്ലാഞ്ഞതിനാലാണ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത്. ബാറ്ററി കന്പനിയെ വിവരമറിയിച്ചിട്ടുണ്ടെന്ന് ബിനോയി പറഞ്ഞു. രണ്ടുവർഷം മുന്പ് ചെറുപുഴയിലെ വിപിൻ എന്നയാളുടെ വീട്ടിലെ സോളർ പാനലിനോടനുബന്ധിച്ച് സ്ഥാപിച്ച നാലു ബാറ്ററികളില്‍ ഒന്ന് പൊട്ടിത്തെറിച്ചിരുന്നു.
Post a Comment