ഓണത്തിരക്ക്; ഇന്ന് മുതല്‍ സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസ്

ഓണം പ്രമാണിച്ച് എറണാകുളത്ത് നിന്ന് യെലഹങ്കയിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസ്. എറണാകുളം- ബെംഗളൂരു വന്ദേഭാരതിന്റെ സമയക്രമത്തിലായിരിക്കും ട്രെയിന്‍ ഓടുക. സെപ്റ്റംബര്‍ 4,6 തീയതികളില്‍ എറണാകുളത്ത് നിന്നും 5,7 തീയതികളില്‍ യെലഹങ്കയില്‍ നിന്നും സര്‍വീസ് നടത്തും. റിസർവേഷൻ ആരംഭിച്ചു. എറണാകുളത്ത് നിന്ന് ഉച്ചയ്ക്ക് 12.40നും (രാത്രി 11ന് എത്തും) യെലഹങ്കയിൽ നിന്ന് രാവിലെ 5 മണിക്കാണ് തിരിച്ചുള്ള സര്‍വീസ്.

Post a Comment

Previous Post Next Post