കോഴിക്കോട് വടകര ദേശീയപാതയിൽ വൻ അപകടം, 2 മരണം!

കോഴിക്കോട് വടകരയിൽ കാറും ലോറിയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ രണ്ട് മരണം. കാർ ഡ്രൈവർ തലശ്ശേരി ചേറ്റംകുന്ന് സ്വദേശി പ്രണവം നിവാസിൽ ജൂബി (38), കാറിൽ ഒപ്പമുണ്ടായിരുന്ന ന്യൂ മാഹി സ്വദേശി കളത്തിൽ ഷിജിൽ (40) എന്നിവരാണ് മരിച്ചത്. എതിർ ദിശകളിൽ നിന്ന് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽപെട്ട സ്വിഫ്റ്റ് ഡിസയർ കാറിന്റെ മുൻവശം പൂർണമായും തകർന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Post a Comment

Previous Post Next Post