കണ്ണൂർ: മയിലിനെ കൊന്ന് കറിവെച്ചയാള്‍ അറസ്റ്റില്‍. തളിപ്പറമ്ബ് സ്വദേശിയായ തോമസാണ് അറസ്റ്റിലായത്. കാലിന് പരിക്കേറ്റ് വീടിനു മുന്നില്‍ എത്തിയ മയിലിനെ എറിഞ്ഞ് വീഴ്ത്തിയാണ് പിടികൂടിയത്.
തോമസിന്റെ വീട്ടില്‍ നിന്ന് മയില്‍ മാംസവും പിടിച്ചെടുത്തു.
ഞായറാഴ്ച ഉച്ചയ്ക്കാണ് തോമസിന്റെ വീടിന് മുന്നില്‍ മയിലെത്തിയത്. കാലിന് പരിക്കുള്ളതിനാല്‍ നടക്കാൻ പ്രയാസപ്പെടുകയായിരുന്ന മയിലിന് നെരെ മരക്കൊമ്ബ് എറിയുകയായിരുന്നു. ഏറ് കൊണ്ട മയില്‍ ചത്തു. മയിലിറച്ചി വൃത്തിയാക്കിയെടുത്ത് അവശിഷ്ടങ്ങള്‍ സമീപത്തെ ഉപയോഗശൂന്യമായ കിണറ്റില്‍ തള്ളി.
തളിപ്പറമ്ബ് റെയ്ഞ്ച് ഓഫീസർ പി രതീശന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് വനംവകുപ്പ് തോമസിന്റെ വീട്ടിലെത്തിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തിട്ടുണ്ട്. ദേശീയ പക്ഷിയായ മയിലിനെ കൊല്ലുന്നത് മൂന്ന് മുതല്‍ ഏഴ് വർഷം വരെ തടവ് ലഭിക്കാവുന്ന ശിക്ഷയാണെന്ന് വനംവകുപ്പ് അറിയിച്ചു.
Post a Comment