വാണിജ്യ സിലിണ്ടറുകള്‍ക്ക് 39 രൂപയാണ് വർധിപ്പിച്ചത്.
ഗാർഹിക പാചക വാതക വിലയില്‍ മാറ്റമില്ല.
കൊച്ചിയില്‍ 19 കിലോ സിലിണ്ടറിന്റെ പുതിയ വില 1701 രൂപയായി. പുതിയ വില ഇന്നുമുതല്‍ നിലവില്‍ വരും.
വില കൂട്ടിയതോടെ, 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന്റെ വില ഡല്‍ഹിയില്‍ 1691.50 രൂപയായി വർധിച്ചു.
14 കിലോ ഗാർഹിക പാചകവാതകത്തിന് ഡല്‍ഹിയില്‍ 803 രൂപയാണ്. ജൂലൈ ഒന്നിന് വാണിജ്യ രൂപ സിലിണ്ടർ ഒന്നിന് 30 രൂപ കൂറച്ചിരുന്നു.
ഓഗസ്റ്റിലെ വില നിർണയത്തില്‍ 8.50 രൂപ കൂട്ടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സെപ്തംബറില്‍ 39 രൂപ വർധിപ്പിച്ചത്.
#Price #hike #commercial #cylinders #Domestic #cooking #gas #prices #remain #unchanged
Post a Comment